LiveTV

Live

National

ബിഹാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു

രണ്ടു കണ്ണുകളിലും സാരമായ പരിക്കേറ്റ പെൺകുട്ടിയുടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവോയെന്നു ഇനിയും കണ്ടെത്തേണ്ടതുണ്ട്.

ബിഹാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാല്‍സംഗം  ചെയ്തു

ബിഹാറിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. കൂർത്ത ആയുധം കൊണ്ട് കണ്ണുകൾക്കും പരിക്കേൽപ്പിച്ചിട്ടുണ്ട്. ബീഹാറിലെ മധുബാനിയിലാണ് പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയത്.

പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. രണ്ടു കണ്ണുകളിലും സാരമായ പരിക്കേറ്റ പെൺകുട്ടിയുടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവോയെന്നു ഇനിയും കണ്ടെത്തേണ്ടതുണ്ട്. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി ആടുകളെ മേക്കാൻ പോയപ്പോഴാണ് പ്രതികൾ കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

കുറച്ചു കുട്ടികളുമായി പെൺകുട്ടി ആടുമേയ്ക്കാൻ അടുത്ത ഗ്രാമത്തിലേക്ക് പോയെന്നു ഗ്രാമ മുഖ്യൻ പറഞ്ഞു. അക്കൂട്ടത്തിലുണ്ടായിരുന്നു ഒരു കുട്ടിയാണ് സംഭവത്തെ കുറിച്ച വിവരമറിയിക്കുന്നത്. കുടുംബക്കാരെത്തുമ്പോൾ തരിശായ ഒരിടത്ത് ബോധമില്ലാതെ കിടക്കുകയായിരുന്നു പെൺകുട്ടി.