LiveTV

Live

National

യുവതിയുമായി അടുപ്പമുണ്ടായിരുന്നു, രണ്ട് കുട്ടികളുമുണ്ട്; ബലാത്സംഗ കുറ്റം നിഷേധിച്ച് മഹാരാഷ്ട്ര മന്ത്രി

എൻ.സി.പി നേതാവും മഹാരാഷ്ട്രയിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് കഴിഞ്ഞ ദിവസം ലൈംഗിക ആരോപണം ഉയര്‍ന്നത്.

യുവതിയുമായി അടുപ്പമുണ്ടായിരുന്നു, രണ്ട് കുട്ടികളുമുണ്ട്; ബലാത്സംഗ കുറ്റം നിഷേധിച്ച് മഹാരാഷ്ട്ര മന്ത്രി

ബലാത്സംഗ ആരോപണം നിഷേധിച്ച് മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ. എൻ.സി.പി നേതാവും മഹാരാഷ്ട്രയിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് കഴിഞ്ഞ ദിവസം ലൈംഗിക ആരോപണം ഉയര്‍ന്നത്. ബോളിവുഡിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുവതി പരാതിയുടെ പകര്‍പ്പ് സഹിതം സോഷ്യൽമീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ധനഞ്ജയ് മുണ്ടെ രംഗത്തെത്തിയത്. 2003 മുതൽ യുവതിയുമായി അടുപ്പത്തിലാണെന്നും ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബം അറിഞ്ഞുകൊണ്ടുള്ള ബന്ധമായിരുന്നു അത്, അതൊരിക്കലും ബലാത്സംഗമോ പീഡമോ അല്ല. ധനഞ്ജയ് മുണ്ടെ പറഞ്ഞു.

തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനും പണം തട്ടിയെടുക്കാനും യുവതിയും സഹോദരിയും ചേര്‍ന്ന് ശ്രമിക്കുന്നതിന്‍റെ ഭാഗമാണീ പരാതിയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. യുവതിയുമായുള്ള ബന്ധം മന്ത്രി അംഗീകരിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ വനിതാ വിഭാഗം നഞ്ജയ് മുണ്ടെയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തെഴുതി.