കശാപ്പ് നിരോധന നിയമം; കർണാടകയിൽ ആദ്യ അറസ്റ്റ്
യെദിയൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് കശാപ്പ് നിരോധന നിയമം കൊണ്ടുവന്നത്.

കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയാണ് ചിക്ക്മംഗളൂരുവിൽ അറസ്റ്റിലായത്. ജനുവരി എട്ടിന് കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഈ മാസം അഞ്ചിനാണ് കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നത്.
യെദിയൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് കശാപ്പ് നിരോധന നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.