"60 കർഷകരുടെ മരണത്തിലല്ല, ട്രാക്ടർ റാലിയിലാണ് മോദിക്ക് നാണക്കേട്": രാഹുല്‍ ഗാന്ധി
കർഷകർ ട്രാക്ടർ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം കൊടുത്തിരുന്നു.

കർഷക സമരത്തില്‍ നരേന്ദ്ര മോദി സർക്കാരിനെതിരേ വിമർശനവുമായി രാഹുൽ ഗാന്ധി. കകർഷകർ ട്രാക്ടർ റാലി നടത്തി റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം കൊടുത്തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
"അറുപതിലധികം കർഷകരുടെ രക്തസാക്ഷിത്വത്തിൽ ലജ്ജയില്ല, എന്നാൽ ട്രാക്ടർ റാലി നടത്തുന്നതില്‍ മോദി സർക്കാർ ലജ്ജിക്കുന്നു"- രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു.
പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അറുപതിലധികം കർഷകർ മരിച്ചുവെന്ന് സമരക്കാർ പറഞ്ഞിരുന്നു.