മഞ്ഞൊന്നും ഒരു പ്രശ്നമേയല്ല; കുതിരപ്പുറത്തേറി ഡെലിവര്‍ ചെയ്യാന്‍ ആമസോണ്‍ ഡെലിവറി ബോയ്: വൈറല്‍ വീഡിയോ
ശ്രീനഗറിലാണ് ഈ സംഭവം. ഉമര്‍ ഗാനി എന്ന ഫോട്ടോജേര്‍ണലിസ്റ്റാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഓര്‍ഡര്‍ ചെയ്ത സാധനം കൃത്യസമയത്ത് ഉപഭോക്താവിന് എത്തിച്ചുകൊടുക്കുക എന്നത് ഒരു ഡെലിവറി ബോയിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തരവാദിത്തമുള്ള കാര്യമാണ്. അതിപ്പോള്‍ മഞ്ഞാകട്ടെ, മഴയാകട്ടെ തന്റെ ഡ്യൂട്ടിക്ക് അതൊന്നും ഒരു പ്രശ്നമേയല്ലെന്ന് തെളിയിക്കുകയാണ് ആമസോണ്‍ ഡെലിവറി ബോയ്. മഞ്ഞ് പുതഞ്ഞ റോഡിലൂടെ കുതിരപ്പുറത്തേറി ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ഡെലിവറി ബോയിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ശ്രീനഗറിലാണ് ഈ സംഭവം. ഉമര്‍ ഗാനി എന്ന ഫോട്ടോജേര്‍ണലിസ്റ്റാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ പാഴ്സല്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കൊടുക്കുന്നതും കുതിരപ്പുറത്ത് തന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. വാഗ്ദാനം ചെയ്തത് പോലെ ആമസോണ്‍ കൃത്യസമയത്ത് ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യുന്നുവെന്നാണ് ആമസോണ്‍ ഹെല്പ് ഉമറിന്റെ പോസ്റ്റിന് മറുപടി നല്‍കിയിരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് സാധനം ഡെലിവര്‍ ചെയ്ത ആമസോണ്‍ ബോയിയെ എല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.