LiveTV

Live

National

മധ്യപ്രദേശില്‍ വിധവയെ ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി

ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളുടെ അമ്മയായ വിധവ പീഡനത്തിനിരയായത്

മധ്യപ്രദേശില്‍ വിധവയെ ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി

മധ്യപ്രദേശില്‍ മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളുടെ അമ്മയായ വിധവ പീഡനത്തിനിരയായത്. സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടുക്കം രേഖപ്പെടുത്തി.

ഭോപ്പാലില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം. ബലാത്സംഗത്തിനിരയായ സ്ത്രീ ഗുരുതരാവസ്ഥയില്‍ രേവയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്വകാര്യഭാഗത്ത് കയറ്റിയ ദണ്ഡ് ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. മറ്റൊരു നിര്‍ഭയ സംഭവം കൂടി ഉണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. എത്രകാലം സ്ത്രീകള്‍ ഇത്തരം ക്രൂരതകള്‍ സഹിക്കേണ്ടി വരുമെന്നും രാഹുല്‍ ചോദിച്ചു.