സോംനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
റായ്ബറേലിയിൽ ആശുപത്രികളിൽ സന്ദർശനം നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്

എ.എ.പി എം.എൽ.എ സോംനാഥ് ഭാരതിയെ സുൽത്താൻപൂർ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റായ്ബറേലിയിൽ ആശുപത്രികളിൽ സന്ദർശനം നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
യു.പി യിലെ ആശുപത്രികളിൽ അനുമതി ഇല്ലാതെ സന്ദർശിച്ചതിനും ജീവനക്കാരുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തി എന്നാരോപിച്ചുമാണ് അറസ്റ്റ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിനും എം.എൽ.എക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെ ആശുപത്രികൾ സന്ദർശിക്കുന്നതിനിടെ സോംനാഥ് ഭാരതിക്ക് നേരെ യുവ വാഹിനി പ്രവർത്തകൻ മഷി ഒഴിച്ചിരുന്നു. അക്രമിയെ പൊലീസ് പിന്നീട് പിടികൂടി.