LiveTV

Live

National

ക്ഷേത്രത്തിന് പുറത്ത് ഭക്തരെ അനുഗ്രഹിച്ച് നായ; വീഡിയോ വൈറല്‍

ഭക്തരെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നതും കൈ കൊടുക്കുന്നതും കാണാം

ക്ഷേത്രത്തിന് പുറത്ത് ഭക്തരെ അനുഗ്രഹിച്ച് നായ; വീഡിയോ വൈറല്‍

മുംബൈ: അഹ്‌മദ് നഗര്‍ ജില്ലയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭക്തരെ അനുഗ്രഹിക്കുന്ന നായയാണ് ഇപ്പോള്‍ താരം. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തലയില്‍ കൈവച്ചും ആശീര്‍വദിച്ചുമാണ് നായ താരമായി മാറുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

അരുണണ്‍ ലിമാദിയ എന്ന ഫേസ്ബുക്ക് യൂസറാണ് വീഡിയോ പങ്കുവച്ചത്. ഉടന്‍ തന്നെ പോസ്റ്റ് വൈറലായി. ജനുവരി പത്തിന് പങ്കുവച്ച വീഡിയോ ചൊവ്വാഴ്ച ഉച്ച വരെ ഇരുപത്തി അയ്യായിരം പേരാണ് ഷെയര്‍ ചെയ്തത്. ആയിരത്തിലേറെ പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.

നായയുടെ രണ്ട് വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഭക്തരെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നതും കൈ കൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്.