11 മില്യണ്‍ ഡോസ് കോവിഷീല്‍ഡ് വാക്സിന് ഓര്‍ഡര്‍ നല്കി സര്‍ക്കാര്‍
ജി.എസ്.ടി അടക്കം ഡോസിന് 210 എന്ന നിരക്കിലാവും വാക്സിന് ലഭ്യമാവുക

11 മില്യണ്‍ ഡോസ് കോവിഷീല്‍ഡ് വാക്സിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് തിങ്കളാഴ്ച്ച സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കി. ഓക്സേഫോര്ഡ് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന് തിങ്കളാഴ്ച വൈകിട്ടോടെ അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ജി.എസ്.ടി അടക്കം ഡോസിന് 210 എന്ന നിരക്കിലാവും വാക്സിന് ലഭ്യമാവുകയെന്നും അധികൃതര്‍ പറഞ്ഞു.
തുടക്കത്തിൽ 60 നിര്‍ദ്ദിഷ്ട പോയിന്റുകളിലേക്കായിരിക്കും വാക്സിന് അയക്കുക, അവിടെ നിന്ന് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്ന മറ്റൊരു വാക്സിൻ വാങ്ങുന്നതിനുള്ള ഉത്തരവിൽ ആരോഗ്യ മന്ത്രാലയം ഉടൻ ഒപ്പുവെക്കും. ദിവസങ്ങള്‍ക്കു ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വാക്സിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്.
ജനുവരി 16 മുതല്‍ രാജ്യത്ത് വാക്സിന് വിതരണം ചെയ്തു തുടങ്ങുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും അറിയിച്ചു. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പ്രവര്ത്തിച്ചവര്ക്കുമാകും ആദ്യം വാക്സിന് നല്‍കുക. പിന്നീട് രാജ്യത്തെ 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസില്‍ താഴെയുള്ള അസുഖ ബാധിതരുമായ 27 കോടിയോളം വരുന്ന ആളുകള്‍ക്കും വാക്സിന് നല്‍കും.