കോവിഡ് പോരാളികള്‍ക്ക് ആദരസൂചകമായി മഞ്ഞ് ശില്പവുമായി കശ്മീര്‍ സഹോദരിമാര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ആദര സൂചകമായാണ് മഞ്ഞുശില്പമൊരുക്കിയതെന്ന് സൊഹ്റ സഹോദരിമാര്‍ പറയുന്നു

കോവിഡ് പോരാളികള്‍ക്ക് ആദരസൂചകമായി മഞ്ഞുകൊണ്ട് മനോഹര ശില്പമുണ്ടാക്കി ശ്രദ്ധേ നേടിയിരിക്കുകയാണ് രണ്ട് കശ്മീരി സഹോദരിമാര്‍. ഡോകടറും അഭിഭാഷകയുമായ രണ്ട് സഹോദരിമാരാണ് ഈ സൃഷ്ടിയുടെ ശില്പികള്.
ഒരു വനിതാ ഡോക്ടര്‍, ഫൈസര്‍ വാക്സിന്റെ സിറിഞ്ച്, സ്റ്റെതസ്കോപ്പ്, ഡബ്ല്യു.എച്ച്.ഒ എന്നെഴുതിയത് എന്നിവയാണ് സഹോദരിമാരായ ക്വാറത്തുള് ഐന്‍ സൊഹ്റയും ഐമന് സൊഹ്റയും മഞ്ഞിലൊരുക്കിയത്.

ആഗോളതലത്തിലും പ്രത്യേകിച്ച് കശ്മീരിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ആദര സൂചകമായാണ് മഞ്ഞുശില്പമൊരുക്കിയതെന്ന് സൊഹ്റ സഹോദരിമാര്‍ പറയുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കുമായി ശില്പം സമര്‍പ്പിക്കുന്നതായി ഇവര്‍ പ്രതികരിച്ചു. തങ്ങളുടെ മഞ്ഞ് ശില്പത്തിലൂടെ സ്ത്രീ ശാക്തീകരണവും ഉദേശിക്കുന്നുവെന്ന് അവര്‍ കൂട്ടിചേര്‍ത്തു. ശ്രദ്ധ നേടിയതോടെ ശില്പം കാണാന്‍ നിരവധി പേരാണ് വരുന്നത്.