LiveTV

Live

National

ചാണകം കൊണ്ടുള്ള പെയിന്റുമായി കേന്ദ്രം

സാധാരണ പെയിന്റിൽ ഉൾപ്പെടുന്ന സാന്ദ്രത കൂടിയ ലോഹങ്ങളായ ഈയം, മെർക്കുറി, ക്രോമിയം, ആഴ്‌സെനിക് , തുടങ്ങിയവയൊന്നും ഖാദി പ്രകൃതിക് പെയിന്റിലില്ല

ചാണകം കൊണ്ടുള്ള  പെയിന്റുമായി കേന്ദ്രം

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന് (കെ.വി.ഐ.സി ) നിർമ്മിച്ച ചാണകം കൊണ്ട് നിർമിച്ച പെയിന്റ് കേന്ദ്ര മന്ത്രി നിതിൻ ഗട്കരി ചൊവ്വാഴ്ച പുറത്തിറക്കും. പരിസ്ഥിതി സൗഹൃദവും വിഷരഹിതവുമാണ് പുതിയ പെയിന്റെന്നു മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ചാണകം മുഖ്യ ഘടകമായത് കൊണ്ട് തന്നെ പെയിന്റിന് മണമുണ്ടാകില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ അംഗീകാരം ലഭിച്ച ഖാദി പ്രകൃതിക് പെയിന്റിന് വിലയും കുറവാണു.

രണ്ടു തരത്തിലുള്ള പെയിന്റാണ് വിപണിയിലെത്തുക: ഡിസ്ടെമ്പർ പെയിന്റും പ്ലാസ്റ്റിക് എമൽഷൻ പെയിന്റും. ജയ്‌പൂരിലുള്ള കെ.വി.ഐ.സി കീഴിലുള്ള കുമാരപ്പ നാഷണൽ ഹാൻഡ്‌മേഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പെയിന്റ് വികസിപ്പിച്ചത്.

സാധാരണ പെയിന്റിൽ ഉൾപ്പെടുന്ന സാന്ദ്രത കൂടിയ ലോഹങ്ങളായ ഈയം, മെർക്കുറി, ക്രോമിയം, ആഴ്‌സെനിക് , തുടങ്ങിയവയൊന്നും ഖാദി പ്രകൃതിക് പെയിന്റിലില്ല