LiveTV

Live

National

'ഇഡിയറ്റ് മോദി' ട്വിറ്ററില്‍ ട്രെന്‍റിങ്ങ്

'ഇഡിയറ്റ് മോദി' എന്ന ഹാഷ്‍ടാഗില്‍ പോസ്റ്റിട്ട മിക്കി മാലിക്ക് എന്ന പൈലറ്റിനെ ഗോ എയര്‍ കമ്പനി പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു

'ഇഡിയറ്റ് മോദി' ട്വിറ്ററില്‍ ട്രെന്‍റിങ്ങ്

''ഇഡിയറ്റ് മോദി'' എന്ന ഹാഷ്‍ടാഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ട ജീവനക്കാരനെ ഗോ എയര്‍ വിമാനക്കമ്പനി ജോലിയില്‍ നിന്നും പുറത്താക്കിയ വാര്‍ത്ത ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇഡിയറ്റ് മോദി എന്ന ഹാഷ്‍ടാഗാണ് ട്വിറ്ററില്‍ ട്രെന്‍റിങ്ങാവുന്നത്. നിരവധിയാളുകളാണ് ഇഡിയറ്റ് മോദി എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്യുന്നത്.

ഇഡിയറ്റ് മോദി എന്ന ഹാഷ്‍ടാഗില്‍ പോസ്റ്റിട്ട മിക്കി മാലിക്ക് എന്ന പൈലറ്റിനെയാണ് കമ്പനി പുറത്താക്കിയത്.

'ഇഡിയറ്റ് മോദി' ട്വിറ്ററില്‍ ട്രെന്‍റിങ്ങ്

''പ്രധാന മന്ത്രി വിഡ്ഢിയാണ്. നിങ്ങള്‍ക്കെന്നെ തിരിച്ചും ഇങ്ങനെ വിളിക്കാം. ശരി, എനിക്കത് പ്രശ്നമല്ല. കാരണം ഞാന്‍ പ്രധാനമന്ത്രിയല്ല. പക്ഷെ പ്രധാന മന്ത്രി വിഡ്ഢിയാണ്''.-

അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ മാലിക്ക് തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് മറ്റൊരു ട്വീറ്റ് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

''പ്രധാനമന്ത്രിക്കെതിരായ ട്വീറ്റില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു ട്വീറ്റുകള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അതിലും ഖേദിക്കുന്നു. ഇതെല്ലാം എന്‍റെ വ്യക്തിപരമായി കാഴ്ച്ചപ്പാടുകളായതിനാല്‍ ഗോ എയറിന് ഇതുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവും ഉണ്ടാവില്ല എന്നും അറിയിക്കുന്നു''.

ക്യാപ്റ്റന്‍ മാലിക്ക് ട്വീറ്റ് ചെയ്തു.

എന്നാല്‍ കമ്പനിക്ക് വ്യക്തമായ പോളിസികളുണ്ടെന്നും അതിനാല്‍ പൈലറ്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നുവെന്നും ഗോ എയര്‍ വക്താവ് പറഞ്ഞു.

''ഗോ എയറിന് സീറോ ടോളറൻസ് പോളിസിയാണുള്ളത്. കൂടാതെ എല്ലാ ഗോ എയര്‍ ജീവനക്കാർക്കും കമ്പനിയുടെ തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, സോഷ്യൽ മീഡിയ പെരുമാറ്റ രീതികള്‍ ഉൾപ്പെടെയുള്ള നയങ്ങൾ എന്നിവ പാലിക്കേണ്ടത് നിർബന്ധമാണ്. ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ ഒരു ജീവനക്കാരൻ പ്രകടിപ്പിക്കുന്ന വ്യക്തിപരമായ കാഴ്ചപ്പാടുകളുമായി എയർലൈനിന് ഒരു ബന്ധവുമില്ല. ക്യാപ്റ്റന്‍റെ സേവനങ്ങൾ അടിയന്തര പ്രാബല്യത്തിൽ ഗോ എയര്‍ അവസാനിപ്പിച്ചു''.