കിഴക്കന്‍ ലഡാക്കില്‍ നിന്ന് 10,000 സൈനികരെ പിന്‍വലിച്ച് ചൈന
ചൈനയുടെ പരമ്പരാഗത പരിശീലനത്തിനായാണ് സൈനികരെ മാറ്റിയതെന്ന് സര്‍ക്കാര്‍ വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍നിന്ന് 10,000ത്തോളം സൈനികരെ പിന്‍വലിച്ച് ചൈന. ചൈനയുടെ പരമ്പരാഗത പരിശീലനത്തിനായാണ് സൈനികരെ മാറ്റിയതെന്ന് സര്‍ക്കാര്‍ വക്താക്കള്‍ വാര്‍ത്താ ഏജന്സിയോാട് പറഞ്ഞു. 150 കിലോമീറ്റര്‍ പരന്നുകിടക്കുന്ന വലിയൊരു പ്രദേശമാണ് ചൈനയുടെ പരമ്പരാഗത പരിശീലന കേന്ദ്രം. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസം മുതൽ ചൈന ഈ സൈനികരെ അവിടെ നിലനിർത്തിയിരുന്നു.
അതേസമയം ആഴം കൂടിയ പ്രദേശങ്ങളില്‍ കടുത്ത തണുപ്പായിതിനാല് ഇത്രയധികം സൈനീകരെ ഇവിടെ വിന്യസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഇവിടങ്ങളില്‍ നിന്നും സൈനികരെ പിന്‍വലിച്ചതെന്നും അടുത്ത ഫെബ്രുവരി മാര്‍ച്ച് മാസമാകുമ്പോഴേക്കും തണുപ്പ് മാറിക്കഴിഞ്ഞ് ഇവരെ തിരച്ചെത്തിക്കാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര വൃത്തങ്ങള്‍ പറയുന്നു.
2020 ഏപ്രിൽ-മെയ് കാലയളവു മുതൽ ചൈനീസ് സൈന്യം കിഴക്കൻ ലഡാക്ക് സെക്ടറിൽ ഇന്ത്യൻ അതിർത്തിക്ക് എതിർവശത്തായി 50,000 സൈനികരെയാണ് വിന്യസിച്ചത്. തുടര്‍ച്ചയായ പ്രകോപനങ്ങളും ഇവിടങ്ങളില്‍ നിന്നുമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും വലയെരളവില് ഇവിടെ സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു.