LiveTV

Live

National

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

ആഴ്ചകള്‍ക്ക് മുമ്പാണ് തൃണമൂൽ​ വിട്ട് സുവേന്ദു അധികാരി​ ബി.ജെ.പിയിലേക്ക് ചുവടുമാറിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടാണ് അധികാരി തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയതെന്നാണ് ഇതരകക്ഷികളുടെ ആരോപണം

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

ബംഗാളില്‍ സുവേന്ദു അധികാരിയുടെ ഓഫീസ് അടിച്ചു​ തകർത്തതായി പരാതി. ശനിയാഴ്ച രാത്രിയാണ് നന്ദിഗ്രാമിലെ സുവേന്ദു അധികാരിയുടെ ഓഫിസ് തകര്‍ത്ത നിലയില്‍ കാണപ്പെടുന്നത്. പിന്നില്‍​ തൃണമൂൽ പ്രവർത്തകരാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

സംഭവത്തിന്​ പിന്നിലുള്ളവരെ അറസ്റ്റ്​ ചെയ്യണമെന്ന്​ ബി.ജെ.പിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടിയി​ല്ലെങ്കിൽ ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങൾക്ക്​ ഭരണകൂടമായിരിക്കും ഉത്തരവാദികളെന്നും​ ബി.ജെ.പി നേതാവ്​ കനിഷ്​ക്​ പാണ്ട പറഞ്ഞു. എന്നാല്‍ പഴയ ബി.ജെ.പി പ്രവർത്തകരാണ്​ സംഭവത്തിന്​ പിന്നിലെന്ന് തൃണമൂൽ പ്രതികരിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് തൃണമൂൽ​ വിട്ട് സുവേന്ദു അധികാരി​ ബി.ജെ.പിയിലേക്ക് ചുവടുമാറിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടാണ് അധികാരി തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയതെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നുമുണ്ട്. സുവേന്ദു അധികാരിക്ക്​ പിന്നാലെ നിരവധി നേതാക്കളും തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലെത്തിയിരുന്നു.

10 വർഷങ്ങൾക്ക് മുമ്പ് ബംഗാളില്‍ തൃണമൂലിനെ അധികാരത്തിലെത്തിച്ച നന്ദിഗ്രാം പ്രക്ഷോഭത്തിന്‍റെ അമരക്കാരില്‍ ഒരാളും മമത ബാനർജിയുടെ ഏറ്റവും വിശ്വസ്ത സഹായികളില്‍ ഒരാളുമായിരുന്നു സുവേന്ദു അധികാരി.