കിരണ്‍ ബേദിയെ പുറത്താക്കണം: പുതുച്ചേരി മുഖ്യമന്ത്രിയുടെ ധര്‍ണ മൂന്നാം ദിവസത്തിലേക്ക്
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും ഭരണകക്ഷിയിലെ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്

ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള ധര്‍ണ മൂന്നാം ദിവസത്തിലേക്ക്.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കിരണ്‍ ബേദി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജ് നിവാസിന് സമീപമാണ് ധര്‍ണ നടക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും ഭരണകക്ഷിയിലെ ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. 'കോര്‍പ്പറേറ്റ് മോദി പുറത്തുപോകുക', 'കിരണ്‍ ബേദിയെ തിരിച്ചുവിളിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ധര്‍ണ.