കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി ആസ്വദിക്കുകയാണ്; ഇത് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചന- ബിജെപി എംഎല്‍എ
"ചിക്കന്‍ ബിരിയാണി, അണ്ടിപ്പരിപ്പ്, ബദാം... എല്ലാ തരത്തിലുള്ള ആഡംബരവും അവിടെ ലഭ്യമാണ്"

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി നേതാവും രാജസ്ഥാനിലെ കോട്ട എംഎല്‍എയുമായ മദന്‍ ദിലാവര്‍. ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചയാണ് കര്‍ഷകരുടേത് എന്ന് അദ്ദേഹം ആരോപിച്ചു.
'കര്‍ഷകര്‍ എന്നു പറയുന്ന ചിലര്‍ പ്രതിഷേധിക്കുകയാണ്. ഒരു പരിപാടിയിലും പങ്കെടുക്കാത്തവരാണ് അവര്‍. ചിക്കന്‍ ബിരിയാണിയും ഡ്രൈ ഫ്ര്യൂട്ട്സും ആസ്വദിക്കുകയാണ് അവര്‍. ഇത് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചനാണ്'മദന്‍ ദിലാവര്‍
അവര്‍ പ്രതിഷേധിക്കാനല്ല വന്നത്. ആസ്വദിക്കാനാണ്. ചിക്കന്‍ ബിരിയാണി, അണ്ടിപ്പരിപ്പ്, ബദാം... എല്ലാ തരത്തിലുള്ള ആഡംബരവും അവിടെ ലഭ്യമാണ്. അവര്‍ക്ക് രാജ്യത്തെ കുറിച്ച് ആശങ്കയൊന്നുമില്ല- മന്ത്രി ആരോപിച്ചു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നു. കര്‍ഷരോടുള്ള ബിജെപിയുടെ മനോഭാവത്തിന്റെ അടയാളമാണ് പ്രസ്താവനയെന്ന് രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊസാത്ര പറഞ്ഞു.