''നാണമില്ലാതെ നിങ്ങള്‍ അസഹിഷ്ണുത കാണിക്കുന്നു''; ട്രംപിന്റെ ട്വിറ്റര്‍ വിലക്കില്‍ വിമര്‍ശനവുമായി കങ്കണ
ചൈനയുടെ പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നത്- കങ്കണ ട്വിറ്റ് ചെയ്തു

ട്രംപിനെ വിലക്കിയ നടപടിയില്‍ ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ട്വിറ്റര്‍ നിലകൊള്ളുന്നുവെന്ന സി.ഇ.ഒയുടെ പഴയ ട്വീറ്റ് ഉദ്ധരിച്ച കങ്കണ, രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
''അഭിപ്രായ സ്വാതന്ത്ര്യത്തെ ട്വിറ്റര്‍ അംഗീകരിക്കുന്നു. അധികാരത്തോട് സത്യം സംസാരിക്കുന്നതിനാണ് ഞങ്ങള്‍ നിലകൊള്ളുന്നത്'' എന്നായിരുന്നു സി.ഇ.ഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ്. ഇത് ചൂണ്ടിക്കാട്ടി ജാക്ക് അസഹിഷ്ണുത കാണിക്കുന്നുവെന്നായിരുന്നു കങ്കണയുടെ വിമര്‍ശനം.
''ഇസ്ലാമിസ്റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നത്. ലജ്ജയില്ലാതെ നിങ്ങള്‍ അസഹിഷ്ണുത കാണിക്കുകയാണ്, വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് നിങ്ങള്‍ നിലകൊള്ളുന്നത്''- കങ്കണ ട്വിറ്റ് ചെയ്തു.
കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേക്ക് ട്വിറ്റർ പൂട്ടിയത്.
ട്വിറ്ററിനെതിരെ മുമ്പും കങ്കണ രംഗതെത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ കങ്കണ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും രാജ്യം ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും അന്ന് കേന്ദ്ര സര്‍ക്കാരിനോട് കങ്കണ അഭ്യര്ഥിച്ചിരിരുന്നു.