LiveTV

Live

National

കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും: ഹരിയാന മുഖ്യമന്ത്രി

നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ട്രാ​ക്ട​റി​ൽ കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്താ​നി​രു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി

കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും: ഹരിയാന മുഖ്യമന്ത്രി

കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ കര്‍ഷകര്‍ അല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ക​ർ​ഷ​ക സ​മ​രം ന​ട​ത്തു​ന്ന​വ​ർ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ക​യാ​ണ് ഇ​ത്ത​രം പ്ര​തി​ഷ​ധ​ങ്ങ​ളി​ലൂ​ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും സം​ഘ​ർ​ഷ​ത്തി​നു​മെ​ല്ലാം പി​ന്നി​ൽ കോ​ൺ​ഗ്ര​സി​നും ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ്ര​തീ​കാ​ത്മ​ക സ​മ​രം മാ​ത്ര​മാ​ണ് ഇ​ന്ന് ന​ട​ത്തു​ക​യെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രു​ന്ന​ത്. അ​ത് ഇ​ത്ത​ര​ത്തി​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചി​ല്ലെന്ന് ഖ​ട്ടാ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ക്കും അ​ധി​കാ​ര​മു​ണ്ടെങ്കിലും അ​ക്ര​മ​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​ലൂ​ടെ ആ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും: ഹരിയാന മുഖ്യമന്ത്രി

മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയാണ് കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ തകര്‍ത്തത്. ഹെലിപ്പാട് അടക്കം തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഖട്ടാറിന്റെ പരിപാടി റദ്ദാക്കുകയുണ്ടായി. നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ട്രാ​ക്ട​റി​ൽ കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്താ​നി​രു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു, ലാ​ത്തി വീ​ശി. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി.