കാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ പതാകയേന്തിയത് എന്തിന്? മലയാളി വിന്‍സന്റ് സേവ്യര്‍ പറയുന്നു
എന്‍ഡിടിവിയോട് സംസാരിക്കവെയാണ് ഇദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്

ന്യൂഡല്‍ഹി: യുഎസ് കാപിറ്റോള്‍ ഹില്ലിലെ ട്രംപ് അനുകൂലികളുടെ അക്രമത്തില്‍ ഇന്ത്യന്‍ പകാതയേന്തിയ ഒരാളെ കണ്ടെത്തിയത് രാജ്യത്ത് അമ്പരപ്പുണ്ടാക്കിയിരുന്നു. യുഎസില്‍ ജോലി ചെയ്യുന്ന മലയാളി വിന്‍സന്റ് സേവ്യറാണ് അതെന്ന് പിന്നീട് വ്യക്തമായിരുന്നു. അക്രമത്തിനല്ല, വംശീയ വിദ്വേഷമുള്ള രാഷ്ട്രമല്ല അമേരിക്ക എന്ന് അറിയിക്കാനാണ് താന്‍ അവിടെ എത്തിയത് എന്നാണ് സേവ്യര്‍ പറയുന്നത്. എന്‍ഡിടിവിയോട് സംസാരിക്കവെയാണ് ഇദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
'ഇതില്‍ നാണക്കേട് തോന്നാനായി ഒന്നുമില്ല. ഞങ്ങള്‍ ഞങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയായിരുന്നു. ചിത്രീകരിക്കപ്പെടുന്ന പോലെ അമേരിക്ക വംശീയ വിദ്വേഷമുള്ള രാഷ്ട്രമല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈറ്റ് സൂപ്പര്മാസിസ്റ്റുകളുടേതുമല്ല. അവര്‍ വംശീയവിദ്വേഷമുള്ളവരായിരുന്നു എങ്കില്‍ എന്നെ ഇന്ത്യന്‍ പതാക പിടിക്കാന്‍ അനുവദിക്കുമായിരുന്നില്ല. അവര്‍ കൂടുതല്‍ ബഹുമാനം കാണിക്കുകയാണ് ചെയ്യുന്നത്'
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കണ്ട സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
'ഇന്ത്യന്‍ അമേരിക്കന്‍, മലയാളി ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹത്തെ രണ്ടു തവണ കണ്ടിട്ടുണ്ട്. തരൂര്‍ നല്ല പ്രഭാഷകനാണ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് നൈപുണ്യത്തില്‍ എനിക്ക് എല്ലായ്പ്പോഴും അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹത്തെ ഒരു മഹത്തായ നേതാവായി പരിഗണിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നത്തെ കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിന് കൂടുതല്‍ പങ്കുവഹിക്കാനുണ്ട്. ഇത്തരം വിവാദങ്ങള്‍ക്ക് പകരം അതായിരുന്നു വേണ്ടത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തരൂരിനൊപ്പമുള്ള സേവ്യറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.