ഗോമൂത്ര, ചാണക ഉത്പന്നങ്ങള്‍ ജനം ശീലമാക്കണം; ബിജെപി മന്ത്രി
സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും

ബംഗളൂരു: ഗോമൂത്രവും ചാണകവും കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ ജനങ്ങള്‍ ശീലമാക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്. ഇവ ഉപയോഗിച്ചുള്ള ഷാംപൂ, ചാണകത്തിരി, പഞ്ചഗവ്യ, വളം, സോപ്പ് തുടങ്ങിയവ ഉപയോഗിക്കണമെന്നാണ് മന്ത്രിയുടെ ആഹ്വാനം. ഇവ ഗോപരിപാലനത്തിന് കാരണമാകും എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗോവധ നിരോധ-കന്നുകാലി സംരക്ഷണ നിയമം ജനുവരി അഞ്ചിന് സര്‍ക്കാര്‍ ഓര്‍ഡിന്‍സിലൂടെ പാസാക്കിയിരുന്നു. ഗോവധത്തിന് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ അനുശാസിക്കുന്നത്.
'പാല്, തൈര്, നെയ്യ് എന്നിവയ്ക്ക് പുറമേ, നിരവധി ഉത്പന്നങ്ങള്‍ ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും ഉണ്ടാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തും. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും' - മന്ത്രി കൂട്ടിച്ചേര്‍ത്തു.