നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ്: പൈലറ്റിനെ പുറത്താക്കി ഗോ എയർ
വ്യാഴാഴ്ചയാണ് ഗോ എയർ പൈലറ്റ് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്ത തങ്ങളുടെ മുതിർന്ന പൈലറ്റിനെ ഗോ എയർ പുറത്താക്കി. " കമ്പനിയുടെ നിയമങ്ങളും നയങ്ങളുമായി യോജിച്ചു പോകുവാൻ എല്ലാ തൊഴിലാളികളും ബാധ്യസ്ഥരാണ്. ഏതെങ്കിലും വ്യക്തിയോ തൊഴിലാളിയെ പ്രകടിപ്പിക്കുന്ന അഭിപ്രായം കമ്പനിയുടേതല്ല. ക്യാപ്റ്റനെ ഗോ എയർ പുറത്താക്കിയിരിക്കുന്നു ."- ഗോ എയർ വക്താവ് പറഞ്ഞു.
അതിനു പിന്നാലെ തന്റെ ട്വീറ്റിന് ക്ഷമാപണവുമായി പൈലറ്റ് രംഗത്തെത്തി. " പ്രധാനമന്ത്രിയെ കുറിച്ച എന്റെ ട്വീറ്റുകൾ പലരെയും വേദനിപ്പിച്ചതായി അറിഞ്ഞു. ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായവുമായി ഗോ എയറിനു ഒരു ബന്ധവുമില്ല. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ്. എന്റെ തെറ്റിൽ ഞാൻ ക്ഷമ ചോദിക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും ഞാൻ തയ്യാറാണ്."
വ്യാഴാഴ്ചയാണ് ഗോ എയർ പൈലറ്റ് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്.