LiveTV

Live

National

ജമാഅത്തെ ഇസ്‍ലാമി ദേശീയ കൂടിയാലോചനാ സമിതിയംഗം ഡോ. മുഹമ്മദ് റഅഫത്ത് അന്തരിച്ചു

ജമാഅത്തെ ഇസ് ലാമി ഡൽഹി ഘടകം അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്

ജമാഅത്തെ ഇസ്‍ലാമി ദേശീയ കൂടിയാലോചനാ സമിതിയംഗം ഡോ. മുഹമ്മദ് റഅഫത്ത് അന്തരിച്ചു

ജമാഅത്തെ ഇസ്‍ലാമി ദേശീയ കൂടിയാലോചനാ സമിതിയംഗം ഡോ. മുഹമ്മദ് റഅഫത്ത് അന്തരിച്ചു. 65 വയസായിരുന്നു. ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ച്‌ വരികയായിരുന്നു. ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായിരുന്ന റഅഫത്ത് ഉറുദുവിൽ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ജമാഅത്തെ ഇസ് ലാമി ഡൽഹി ഘടകം അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. സെൻറർ ഫോർ സ്റ്റഡി ആന്‍റ് റിസർച്ച് ഡയറക്ടറാണ്. സിന്ദഗി നൗ എന്ന ഉറുദു മാഗസിന്‍റെ എഡിറ്ററുമായിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയാണ്.