LiveTV

Live

National

കര്‍ഷക സമരത്തിന് പിന്തുണ; രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ്

ജനുവരി 15ന് രാജ്ഭവനുകള്‍ ഉപരോധിക്കും.

കര്‍ഷക സമരത്തിന് പിന്തുണ; രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ്

കര്‍ഷക സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ജനുവരി 15ന് രാജ്ഭവനുകള്‍ ഉപരോധിക്കും. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ എന്താണ് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാത്തത്? കോര്‍പറേറ്റുകള്‍ക്കായി എല്ലാം വിറ്റു. കിസാന്‍ അധികാര്‍ ദിവസ് ആയ ജനുവരി 15ന് കോണ്‍ഗ്രസ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കും. രാജ്യവ്യാപകമായി ഗവര്‍ണര്‍മാരുടെ വസതികളിലേക്ക് മാര്‍ച്ച് നടത്തും. കര്‍ഷകരുടെ ശബ്ദം ഇനിയെങ്കിലും സര്‍ക്കാര്‍ കേള്‍ക്കണം.
ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല

സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള എട്ടാം ഘട്ട ചര്‍ച്ചയിലും പരിഹാരമായിരുന്നില്ല. ഇനി ജനുവരി 15നാണ് ചര്‍ച്ച. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. വെറുതെ യോഗങ്ങള്‍ വിളിക്കുന്നത് നിര്‍ത്തി കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

40 ദിവസമായി കര്‍ഷകര്‍ സമരത്തിലാണ്. 60 പേര്‍ സമരത്തിനിടെ മരിച്ചു. പ്രധാനമന്ത്രി അക്കാര്യത്തെ കുറിച്ച് ഒരു അക്ഷരം മിണ്ടുന്നില്ല. ഇത് സര്‍ക്കാരിന്‍റെ അതിക്രമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരമാണെന്നും സുര്‍ജേവാല പറഞ്ഞു.