ബദൗന്‍ കൂട്ടബലാത്സംഗം; ദേശീയ വനിതാ കമ്മിഷന് അംഗത്തിനെതിരെ പ്രിയങ്ക ഗാന്ധി
ദേശീയ വനിതാ കമ്മീഷന് അംഗത്തിന് ഇത്തരമൊരു മനോഭാവത്തോടെ എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്ക ചോദിച്ചു

ബദൗനില്‍ അമ്പത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് അംഗം നടത്തിയ പരാമര്‍ശത്തെ അപലപിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
നേരം വൈകിയ സമയത്ത് പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മീഷന് അംഗം ചന്ദ്രമുഖി പറഞ്ഞത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ വനിതാ കമ്മീഷന് അംഗത്തിന് ഇത്തരമൊരു മനോഭാവത്തോടെ എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്ക ചോദിച്ചു.
ഫേസ് ബുക്കിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ബദൗന്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പോയ 50 കാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയും സഹായികളും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുയായിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.