'നരേന്ദ്രമോദി ആദ്യം വാക്സിന് സ്വീകരിക്കണം, ശേഷം ഞങ്ങള്‍ സ്വീകരിക്കാം' ആര്.ജെ.ഡി നേതാവ്
ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് ആര്.ജെ.ഡി നേതാവ് തേജ് പ്രദാപ് യാദവ്
രാജ്യത്തെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് ആര്.ജെ.ഡി നേതാവ് തേജ് പ്രദാപ് യാദവ്. ഡ്രൈ റണ്ണടക്കം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന് വിതരണം ആരംഭിക്കാനിരിക്കെയാണ് തേജ് യാദവിന്റെ പ്രസ്താവന.
''പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വാക്സിന് സ്വീകരിക്കണം, അതിന് ശേഷം ഞങ്ങള്‍ സ്വീകരിക്കാം'' തേജ് യാദവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും, കോവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.