ഒഡിഷാ മുഖ്യമന്ത്രിക്ക് വധഭീഷണി
ഈ അക്രമത്തിന്റെ സൂത്രധാരൻ നാഗ്പൂരിൽ വസിക്കുന്നയാളാണെന്നും കത്തിൽ പറയുന്നു.

ഒഡിഷാ മുഖ്യമന്ത്രി നവീൻ പ്ടനായിക്കിന് വധഭീഷണി. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന കത്ത് അദ്ദേഹത്തിന് ലഭിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. ഭീഷണിയെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികൾ മുഖ്യമന്ത്രിയെ എപ്പോൾ വേണമെങ്കിലും അക്രമിക്കാമെന്നാണ് ഇംഗ്ലീഷിലെഴുതിയ കത്തിൽ പറയുന്നത്. ഈ അക്രമത്തിന്റെ സൂത്രധാരൻ നാഗ്പൂരിൽ വസിക്കുന്നയാളാണെന്നും കത്തിൽ പറയുന്നു.
കത്ത് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറി സന്തോഷ് ബാല സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ഡി.ജി.പി, ഇന്റലിജൻസ് ഡയറക്ടർ, ഭുവനേശ്വർ പോലീസ് കമ്മീഷണർ എന്നിവരോട് ആവശ്യപ്പെട്ടു.