LiveTV

Live

National

നി​യ​മം പി​ൻ​വ​ലി​ച്ചാ​ൽ മാത്രം ഘ​ർ​വാ​പ​സി; എട്ടാംവട്ട ചര്‍ച്ചയും പരാജയം

ഇന്നലെ നടന്ന ചർച്ചയിൽ കർഷകരെ വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ. നിയമം സ്വീകാര്യമല്ലെങ്കിൽ കോടതിയിൽ പോകാൻ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടതായി കർഷകർ പറഞ്ഞു.

നി​യ​മം പി​ൻ​വ​ലി​ച്ചാ​ൽ മാത്രം ഘ​ർ​വാ​പ​സി; എട്ടാംവട്ട ചര്‍ച്ചയും പരാജയം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഇത് എട്ടാം തവണയാണ് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

ഇന്നലെ നടന്ന ചർച്ചയിൽ കർഷകരെ വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ. നിയമം സ്വീകാര്യമല്ലെങ്കിൽ കോടതിയിൽ പോകാൻ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടതായി കർഷകർ പറഞ്ഞു. കർഷകരുമായുള്ള എട്ടാം വട്ട ചർച്ച പരാജയപ്പെട്ടതോടെ ജനുവരി 15ലേക്ക് ചർച്ച മാറ്റി.

രാജ്യത്തിനു മുഴുവനായായി ഉണ്ടാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആകില്ലെന്ന് ചർച്ച തുടങ്ങിയപ്പോൾ തന്നെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ നിലപാട് എടുത്തു. എന്നാൽ നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സംസാരിക്കില്ലെന്ന് വ്യക്തമാക്കി, കര്‍ഷകര്‍ മൗന വ്രതം ആചാരിച്ചു. വീണ്ടും അനുനയ നീക്കം

തുടന്ന് കൃഷി സെക്രട്ടറി സഞ്ജയ്‌ അഗർവാൾ കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ചർച്ച പതിനഞ്ചാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. 15ആം തീയതിയിലെ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാൻ കർഷക സംഘടനകൾ 11ന് യോഗം ചേരും.

ഇപ്പോൾ നടക്കുന്ന കർഷക സമരത്തിനെതിരെ സുപ്രീം കോടതി വിധി വന്നാലും അംഗീകരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഒപ്പം റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്റ്റർ പരേഡ് അടക്കമുളള പ്രതിഷേധ പരിപാടികൾ മുന്നോട്ട് കൊണ്ട് പോകും.