പാലിൽ സ്വർണത്തിന്റെ അംശം,ബീഫ് കഴിച്ചാൽ മോശം ചോദനയുണ്ടാകും ; 'പശു പരീക്ഷ'യുടെ സിലബസ് ഇങ്ങനെ
ഗോമൂത്രം പല രോഗങ്ങൾക്കും മരുന്നാണെന്നും സിലബസിൽ പറയുന്നു.

പശു ശാസ്ത്രത്തിൽ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പരീക്ഷയുടെ സിലബസും പുറത്തിറക്കി രാഷ്ട്രീയ കാമദേനു ആയോഗ് . രാജ്യവാപകമായി ഫെബ്രുവരി 25 നു നടത്തുന്ന പരീക്ഷയുടെ വിഷയങ്ങളും സിലബസുമാണ് പുറത്തിറക്കിയത്.
വരട്ടുചൊറി, സന്ധിവാതം, കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങളുടെ പശു ഉൽപ്പന്നങ്ങൾ വഴിയുള്ള ചികിത്സ, ഗോവധവും ഭൂചലനവും തമ്മിലുള്ള ബന്ധം, വിദേശ പശുക്കളേക്കാൾ നാടൻ പശുക്കളുടെ മേന്മ തുടങ്ങിയവ സിലബസിൽ പെടും നാല് തലങ്ങളിലായാണ് പരീക്ഷ നടത്തുന്നത് : പ്രൈമറി, സെക്കണ്ടറി, കോളേജ്, പൊതു ജനം.
നാടൻ പശുക്കൾ വിദേശ പശുക്കളെക്കാൾ മികച്ചതാണെന്ന് സ്ഥാപിക്കാൻ ഉന്നയിക്കുന്ന വാദങ്ങളും വിചിത്രമാണ്. സ്വർണം അകത്തുള്ളത് കൊണ്ടാണ് നടൻ പശുക്കൾക്ക് മഞ്ഞനിറമെന്നതാണ് ഒരു വാദം. വിദേശ പശുക്കളുടെ പാൽ നൽകുന്ന കുട്ടികൾക്ക് ഓട്ടിസം, പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടാകുമെന്നാണ് മറ്റൊരു വാദം. യാതൊരു ശാസ്ത്രീയമായ അടിസ്ഥാനവും ഇല്ലാത്തതാണ് ഇത്തരം വാദങ്ങൾ. ഗോമൂത്രം പല രോഗങ്ങൾക്കും മരുന്നാണെന്നും സിലബസിൽ പറയുന്നു.
എം.എം. ബജാജ്, ഇബ്രാഹിം, വിജയരാജ് സിംഗ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ബീഫ് കഴിക്കുന്നത് മോശം കർമത്തിന് കാരണമാകുന്നു എന്ന വാദവും രാഷ്ട്രീയ കാമദേണ് ആയോഗിന്റെ സിലിബസ് പങ്കുവെക്കുന്നു. ഗോവധം ഭൂചലനവുമായി ബന്ധമുണ്ടെന്ന വാദവും രേഖയിലുണ്ട്.