LiveTV

Live

National

വഞ്ചിക്കാനാകില്ല; രണ്ട് കാമുകിമാരെയും ഒരേ പന്തലില്‍ വിവാഹം കഴിച്ച് യുവാവ്

മൂന്നു വര്‍ഷം മുമ്പാണ് പ്രണയക്കഥ ആരംഭിച്ചത്.

വഞ്ചിക്കാനാകില്ല; രണ്ട് കാമുകിമാരെയും ഒരേ പന്തലില്‍ വിവാഹം കഴിച്ച് യുവാവ്

റായ്പൂര്‍: പ്രണയിച്ച രണ്ടു യുവതികളെയും ഒരേ പന്തലില്‍ അറുനൂറോളം അതിഥികള്‍ക്കു മുമ്പില്‍ വച്ച് മിന്നു കെട്ടി യുവാവ്. ഛത്തീസ്ഗഢ് റായ്പൂരിലെ ചന്ദു മൗര്യ എന്ന ഇരുപത്തിനാലുകരാണ് രണ്ടു പേരെ ഒരേസമയം ജീവിത സഖികളാക്കി മാറ്റിയത്. ജനുവരി അഞ്ചിനായിരുന്നു അപൂര്‍വ്വ വിവാഹം.

മൂന്നു വര്‍ഷം മുമ്പാണ് പ്രണയക്കഥ ആരംഭിച്ചത്. മാവോ ബാധിത പ്രദേശമായ ബസ്തര്‍ ജില്ലയിലെ കര്‍ഷകന്റെ മകനായ ചന്ദു ആദ്യം ഗോത്രവര്‍ഗക്കാരി സുന്ദരി കശ്യപുമായാണ് പ്രണയത്തിലായത്. ഫോണ്‍ സംഭാഷണങ്ങളിലൂടെ വിടര്‍ന്ന പ്രണത്തില്‍ ഒടുവില്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു.

എന്നാല്‍ വിധി മറ്റൊരു തരത്തില്‍ അവതരിച്ചു. ബന്ധുവിന്റെ വിവാഹത്തിനിടെ കണ്ടുമുട്ടിയ ഹസീന എന്ന യുവതിയുമായി ചന്ദു പ്രണയത്തിലായി. മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് എന്നും വിവാഹം കഴിക്കാന്‍ ആകില്ല എന്നും ചന്ദു ഹസീനയെ അറിയിച്ചു. എന്നാല്‍ അവര്‍ പിന്മാറാന്‍ തയ്യാറായില്ല.

ഹസീനയ്ക്കും സുന്ദരിക്കും പരസ്പരം അറിയാം. അതംഗീകരിച്ചാണ് ഇരുവരും എന്നോടുള്ള ബന്ധത്തിന് തയ്യാറായത്. ഫോണ്‍ വഴിയാണ് ബന്ധമുണ്ടായിരുന്നത്. ഒരു ദിവസം ഹസീന വീട്ടില്‍ വന്ന് എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. ഹസീന ഇവിടെ ഉണ്ട് എന്നറിഞ്ഞതോടെ സുന്ദരിയും ഇവിടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോള്‍ മുതല്‍ ഒരു കുടുംബം പോലെ ഞങ്ങള്‍ ഒരേ വീട്ടില്‍ ഒന്നിച്ചു താമസിക്കുകയാണ്
ചന്ദു മൗര്യ ഹിന്ദുസ്ഥാന്‍ ടൈംസിനോട്

ചന്ദുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലുണ്ട്. ഹസീനയുടെ ബന്ധുക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.