LiveTV

Live

National

രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം

രാഹുൽ ഗാന്ധിയെ ദുർബലനായ നേതാവായി ചിത്രീകരിച്ചിട്ടും അദ്ദേഹം സർക്കാരിനെതിരെ സംസാരിക്കുന്നതിൽ ഒട്ടും കുറവ് വരുത്തുന്നില്ല.

രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം 'സാമ്‌ന'. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുന്നത്‌ ശുഭസൂചകമാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ സാമ്നയിലെ മുഖപ്രസംഗം പറഞ്ഞു.

"ഡൽഹിയിലെ ഭരണകർത്താക്കൾ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അത് കൊണ്ടാണ് അവർ ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നത് "- മുഖപ്രസംഗം പറയുന്നു.

"ഒരാൾ മാത്രം തനിക്കെതിരെ നിന്നാലും ഏകാധിപതി ഭയക്കും. ആ ഒറ്റപ്പെട്ട പോരാളി സത്യസന്ധനായാൽ ആ ഭയം നൂറിരട്ടിയാകും.ഇത് പോലെയാണ് ഡൽഹിയിലെ ഭരണകർത്താക്കളുടെ രാഹുൽ ഗാന്ധി ഭയം. "

" രാഹുൽ ഗാന്ധിയെ ദുർബലനായ നേതാവായി ചിത്രീകരിച്ചിട്ടും അദ്ദേഹം സർക്കാരിനെതിരെ സംസാരിക്കുന്നതിൽ ഒട്ടും കുറവ് വരുത്തുന്നില്ല. പ്രതിപക്ഷം ഒരിക്കൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നു വരിക തന്നെ ചെയ്യും."

കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വികസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്ക് രണ്ടാഴ്ചക്ക് ശേഷമാണ് ശിവസേനയുടെ രാഹുൽ പ്രശംസ. കേന്ദ്രത്തിൻെറ ഏകാധിപത്യ നിലപാടിനെ ചെറുക്കാൻ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.