LiveTV

Live

National

''തനിക്ക് പാര്‍ലമെന്റില്‍ പോരാടണം''; രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് റോബര്‍ട്ട് വാദ്ര

ഗാന്ധി കുടുംബത്തിലുള്ള അംഗമായതിനാലാണ് തന്നെ ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നതെന്ന് വാദ്ര ആരോപിച്ചു

''തനിക്ക് പാര്‍ലമെന്റില്‍ പോരാടണം''; രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് റോബര്‍ട്ട് വാദ്ര

രാഷ്ട്രീയ പ്രവേശനമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തില്‍ വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് പാര്‍ലമെന്റില്‍ എത്തണമെന്നും, ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടണമെന്നും വാദ്ര പറഞ്ഞു. തലമുറകളായി ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുകയും രാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.

നികുതി ക്രമക്കേടുകളും ബിനാമി സ്വത്തുക്കളും ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ അന്വേഷണം നടത്തുകയാണ്. ഗാന്ധി കുടുംബത്തിലുള്ള അംഗമായതിനാലാണ് തന്നെ ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നതെന്ന് വാദ്ര ആരോപിച്ചു. വളരെ കാലമായി ഞാന്‍ ഇതിനെതിരെ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ തെറ്റായി ഉപയോഗിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കര്‍ഷക സമരത്തോടൊപ്പം നില്‍ക്കുന്നതാണ് ഇതിന് കാരണമെന്ന് കഴിഞ്ഞ ദിവസം വാദ്ര ആരോപിച്ചിരുന്നു.