LiveTV

Live

National

ഐ.എസ് ബന്ധമെന്ന് എന്‍.ഐ.എ; മലയാളിക്ക് 7 വർഷം തടവ്

കണ്ണൂർ കൂടാളി സ്വദേശിയായ വി.കെ ഷാജഹാന്‍ 2016 മുതൽ ഐ.എസിന് വേണ്ടി പ്രവർത്തിച്ചതായാണ് എന്‍.ഐ.എ പറയുന്നത്

ഐ.എസ് ബന്ധമെന്ന് എന്‍.ഐ.എ; മലയാളിക്ക് 7 വർഷം തടവ്

ഐ.എസ് ബന്ധമെന്ന എന്‍.ഐ.എ ആരോപണത്തില്‍ മലയാളിക്ക് ഏഴ് വര്‍ഷം കഠിന തടവ്. മലയാളി മുഹമ്മദ് ഇസ്മായീല്‍ മൊഹിയുദ്ദീന്‍ എന്ന വി.കെ ഷാജഹാനെയാണ് ഏഴുവർഷം കഠിന തടവും 73,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഡൽഹി എൻ.ഐ.എ കോടതിയുടേതാണ് വിധി. കണ്ണൂർ കൂടാളി സ്വദേശിയായ വി.കെ ഷാജഹാന്‍ 2016 മുതൽ ഐ.എസിന് വേണ്ടി പ്രവർത്തിച്ചതായാണ് എന്‍.ഐ.എ പറയുന്നത്.

2017 ൽ തുർക്കിയിലേക്ക് അനധികൃതമായി കടക്കവേ തുര്‍ക്കി പൊലീസ് പിടികൂടിയ വി.കെ ഷാജഹാനെ പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു.