റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്നു ശശി തരൂർ
പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകുമെന്നു തരൂർ

റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയിലേക്കുള്ള സന്ദർശനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റദ്ദാക്കിയതിനു പിറകെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂർ.
"കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയും നിലവിൽ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ നമ്മൾക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങൾ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും " - ശശി തരൂർ എഴുതി.