LiveTV

Live

National

മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് കോവാക്സിന് അനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിൻ എന്ന നിലയിൽ കൊവാക്‌സിന് നേരത്തെ അനുമതി നൽകാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് കോവാക്സിന് അനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന്
റിപ്പോർട്ട്

മൂന്നാം ഘട്ട പരീക്ഷണത്തിന് മുന്‍പ് കോവാക്സിന് അനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. മനുഷ്യനിൽ കോവാക്‌സിൻ എങ്ങനെ പ്രവർത്തിക്കുമെന്ന് തെളിയിക്കുന്നതിന് മുൻപേ ഭാരത് ബയോടെകിന് അനുമതി നൽകിയെന്ന മിനുട്സ് രേഖകൾ പുറത്ത് വന്നു.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഐ.സി.എം.ആറും ചേർന്ന് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ പരീക്ഷണം മറ്റ് ജീവികളിൽ ഫലപ്രദമാണെന്ന റിപ്പോർട്ട് മാത്രമാണ് ഭാരത് ബയോടെക് നൽകിയത്. ജനുവരി ഒന്നിനും രണ്ടിനും ചേർന്ന വിദഗ്ധ സമിതി യോഗത്തിന്റെ മിനുട്സിൽ വൈരുധ്യം പ്രകടമാണ്. ഭാരത് ബയോ ടെക് നൽകിയ റിപ്പോർട്ട്‌ പ്രകാരം മറ്റ് ജീവികളിൽ നടത്തിയ വാക്‌സിൻ പരീക്ഷണം ഗുണപ്രദവും സുരക്ഷിതവുമാണെന്ന് മാത്രമാണ് സമിതിയുടെ മിനുട്സിൽ ഉള്ളത്. ഇത് പരിഗണിച്ച് ക്ലിനിക്കൽ പരീക്ഷണം എന്ന നിലയിൽ അടിയന്തിര ആവശ്യം വന്നാൽ വാക്‌സിൻ ഉപയോഗിക്കാമെന്ന ശുപാർശയാണ് ആദ്യം സമിതി നൽകിയത്. ഒപ്പം ഭാരത് ബയോ ടെക് മൂന്നാം ഘട്ട പരീക്ഷണം തുടരണമെന്നും റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും സമിതി ജനുവരി ഒന്നിന് വ്യക്തമാക്കി.

എന്നാൽ ജനുവരി രണ്ടിന് സമിതി നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിൻ എന്ന നിലയിൽ കൊവാക്‌സിന് നേരത്തെ അനുമതി നൽകാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.