LiveTV

Live

National

മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ ഉമർ ഖാലിദ് കോടതിയിൽ

തനിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങൾക്കെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥിയും ഡൽഹി കലാപക്കേസിൽ കുറ്റാരോപിതനുമായ ഉമർ ഖാലിദ് കോടതിയെ സമീപിച്ചു

മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ ഉമർ ഖാലിദ് കോടതിയിൽ

ന്യൂഡൽഹി : തനിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങൾക്കെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥിയും ഡൽഹി കലാപക്കേസിൽ കുറ്റാരോപിതനുമായ ഉമർ ഖാലിദ് കോടതിയെ സമീപിച്ചു. കുറ്റപത്രത്തിലെ ഉള്ളടക്കങ്ങൾ നിരന്തരമായി എങ്ങിനെയാണ് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നതെന്നു മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മുമ്പാകെ വീഡിയോ കോൺഫറൻസിങ് മുഖേന ഹാജരായപ്പോൾ ഉമർ ഖാലിദ് ചോദിച്ചു. മാധ്യമ വിചാരണയിലൂടെ സ്വതന്ത്രവും നിസ്പക്ഷവുമായ വിചാരണയെന്ന തന്റെ അവകാശം ഹനിക്കപ്പെടുകയാണെന്നും ഉമർ പറഞ്ഞു.

" ഡൽഹി പോലീസ് മുൻവിധിയോടുകൂടിയാണ് ഈ കേസിൽ ഇടപെടുന്നത്. എനിക്ക് ഇതുവരെ ലഭിക്കാത്ത കുറ്റപത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾക്ക് ലഭിക്കുന്നു "
ഉമർ ഖാലിദ്

വിശദമായ വാദം കേൾക്കലിനായി കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും