ബംഗാളില്‍ തൃണമൂലിന് തലവേദനയായി വീണ്ടും രാജി; മന്ത്രി ലക്ഷ്മി രത്തന്‍ രാജിവെച്ചു
എം.എല്‍.എമാരും എംപിമാരുടക്കം തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്

കൊല്‍ക്കത്ത: ബംഗാള്‍ കായിക സഹ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചു. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹൗറ ജില്ലാ പ്രസിഡന്റ് സ്ഥാനവും ശുക്ല രാജി വെച്ചിട്ടുണ്ട്. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനത്ത് തുടരും.
ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന് പോകുകയാണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എം.എല്‍.എമാരും എംപിമാരുമടക്കം തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.