LiveTV

Live

National

കങ്കണയെ വെല്ലുവിളിച്ച് ഊര്‍മിള ; വാക്ക്‌പോര് മുറുകുന്നു

ഡിസംബറിലാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത് സെപ്റ്റംബര്‍ മുതല്‍ കങ്കണയും ഊര്‍മിളയും തമ്മില്‍ വാക്കുതര്‍ക്കത്തിലാണ്

കങ്കണയെ വെല്ലുവിളിച്ച് ഊര്‍മിള ;  വാക്ക്‌പോര് മുറുകുന്നു

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ഊര്‍മിള മദോണ്ഡ്കറും തമ്മിലുള്ള വാക്ക്‌പോര് മുറുകുന്നു. കങ്കണയെ വെല്ലുവിളിച്ച് ഊര്‍മിള രംഗത്തെത്തി. ഊര്‍മിളയുടെ സ്വത്ത് സംബന്ധിച്ച് കങ്കണ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ട്വിറ്റര്‍ വീഡിയോയിലൂടെയാണ് മറുപടി നല്‍കിയത്.

'നമസ്‌കാരം കങ്കണജി. നിങ്ങള്‍ എന്നെക്കുറിച്ച് പങ്കുവച്ച ആശങ്കകള്‍ ഞാന്‍ കേട്ടു. എന്റെ സ്വത്തുക്കളുടെ എല്ലാ രേഖകളും ഞാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുവരും. ഇപ്പോള്‍ ഞാന്‍ വാങ്ങിയ പുതിയ വീടിന്റെ രേഖകളും കൊണ്ടുവരാം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ ഞാന്‍ ഈ ഫ്‌ലാറ്റ് വാങ്ങിയെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും' ഊര്‍മിള പറയുന്നു.

അടുത്തിടെ ശിവസേനയില്‍ ചേര്‍ന്ന ഊര്‍മിള സ്വത്ത് സമ്പാദിച്ചത് അവിടെ നിന്ന് ലഭിച്ച പണം കൊണ്ടാണ് എന്നായിരുന്നു കങ്കണയുടെ ആരോപണം. ഇതിനാണ് ഊര്‍മിള മറുപടിയുമായി രംഗത്തെത്തിയത്.

'പകരമായി എനിക്ക് വേണ്ടത് ഇതാണ്. ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോക്ക് നല്‍കാമെന്ന് പറഞ്ഞിരുന്നല്ലോ. രാജ്യം മുഴുവന്‍ താങ്കള്‍ ആ പേരുകള്‍ വെളിപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ്. ദയവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക വെളിപ്പെടുത്തുക. നിങ്ങളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു' ഊര്‍മിള വീഡിയോയില്‍ പറഞ്ഞു.