LiveTV

Live

National

നിലപാടുകളിൽ പിന്നോട്ടില്ലാതെ കേന്ദ്രവും കർഷക നേതാക്കളും; ഏഴാം ഘട്ട ചർച്ചയും പാളി

ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതോടെയാണ്‌ ചർച്ച പരാജയപ്പെട്ടത്

നിലപാടുകളിൽ പിന്നോട്ടില്ലാതെ കേന്ദ്രവും കർഷക നേതാക്കളും; ഏഴാം ഘട്ട ചർച്ചയും പാളി

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏഴാം ഘട്ട ചർച്ചയും സമവായമാകാതെ പിരിഞ്ഞു. ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതോടെയാണ്‌ ചർച്ച പരാജയപ്പെട്ടത്.കർഷക നിയമങ്ങൾ പിൻവലിക്കുന്നതിലും മിനിമം താങ്ങു വിലക്കു നിയമ പ്രാബല്യം നൽകുന്ന വിഷയത്തിലുമാണ് ധാരണ ആകാതിരുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ മാർച്ച് നടത്തുമെന്ന് ദൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പിയുഷ് ഗോയൽ , സോം പ്രകാശ് എന്നിവരും സമരം ചെയ്യുന്ന കർഷകരെ പ്രതിനിധീകരിച്ചു 41 നേതാക്കളും സമരത്തിൽ പങ്കെടുത്തു.