LiveTV

Live

National

പശ്ചിമബംഗാളില്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആര്‍എസ്എസ്; രണ്ടു ദിവസത്തെ യോഗം

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ബിജെപി മേധാവി ജെപി നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്

പശ്ചിമബംഗാളില്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആര്‍എസ്എസ്; രണ്ടു ദിവസത്തെ യോഗം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും ചേര്‍ന്നു നടത്തുന്ന ചര്‍ച്ചകള്‍ നാളെ ആരംഭിക്കും. അഹമ്മദാബാദില്‍ ജനുവരി ഏഴു വരെയാണ് കൂടിക്കാഴ്ചകള്‍. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ബിജെപി മേധാവി ജെപി നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിലാകും ചര്‍ച്ചകള്‍. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വിശദമായി യോഗം ചര്‍ച്ച ചെയ്യും. അനൗദ്യോഗിക യോഗമാണ് എങ്കിലും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഏതുവിധേനയും അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.