LiveTV

Live

National

കൊൽക്കത്തയിൽ ബി.ജെ.പി ദേശീയ നേതാക്കളുടെ വാഹനത്തിന് നേരെ ഷൂ ഏറ്

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും, ഉപാദ്ധ്യക്ഷനും പങ്കെടുത്ത പരിപാടിയിൽ പക്ഷെ പാർട്ടിയുടെ കൊൽക്കത്ത ഘടകത്തിന്റെ നേതാക്കൾ പങ്കെടുത്തിരുന്നില്ല.

കൊൽക്കത്തയിൽ ബി.ജെ.പി ദേശീയ നേതാക്കളുടെ വാഹനത്തിന് നേരെ ഷൂ ഏറ്

കൊൽക്കത്തയിൽ റോഡ് ഷോക്കിടയിൽ ബി.ജെ.പി നേതാക്കളുടെ വാഹനത്തിന് നേരെ ഷൂ ഏറ്. ബി.ജെ.പി ദേശീയ നേതാക്കളായ കൈലാഷ് വിജയ് വർഗിയ, മുകുൾ റോയ് എന്നിവരുടെ വാഹനത്തിനെതിരെ കൊൽക്കത്തയിലെ വത്ത്ഗാങിൽ വെച്ചാണ് ആക്രമണമുണ്ടായത്. തുടർന്ന് പോലീസ് ഇടപെട്ട് റോഡ് ഷോ നിർത്തിവെപ്പിച്ചു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും, ഉപാദ്ധ്യക്ഷനും പങ്കെടുത്ത പരിപാടിയിൽ പക്ഷെ പാർട്ടിയുടെ കൊൽക്കത്ത ഘടകത്തിന്റെ നേതാക്കൾ പങ്കെടുത്തിരുന്നില്ല.

കൊൽക്കത്തയിലെ ഓർഫൻഗങിൽ നിന്ന് തുടങ്ങി ബി.ജെ.പി സംസ്ഥാന ഹെഡ്ക്വാർട്ടേഴ്‌സ് വരെയായിരുന്നു റോഡ് ഷോ നടക്കാനിരുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ പരിപാടി നടക്കുകയായിരുന്ന വത്ത്ഗാങിൽ എത്തിയതോടെ ബി.ജെ.പി നേതാക്കളുടെ വാഹനങ്ങൾക്ക് നേരെ കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു. തുടർന്ന് ഇരു പാർട്ടികളിലെയും അംഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടതോടെയാണ് റോഡ് ഷോ നിർത്തിവെക്കാൻ പോലീസ് ആവശ്യപ്പെട്ടത്.

"പോലീസ് ഞങ്ങളുടെ റോഡ് ഷോ പൂർത്തീ കരിക്കാൻ അനുവദിച്ചില്ല. ഞങ്ങൾ ഹിംസയെ ഹിംസകൊണ്ട് എതിർക്കില്ല. വോട്ടുകൊണ്ടാണ് ഞങ്ങൾ മറുപടി പറയുക." ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ പറഞ്ഞു. കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദക്കും സമാനമായ ആക്രമണം കൊൽക്കത്തയിൽ നിന്ന് നേരിടേണ്ടി വന്നിരുന്നു.