നിങ്ങളുടെ ഭക്ഷണം വേണ്ട; ഒന്നിച്ച് ഊണ് കഴിക്കാനുള്ള മന്ത്രിമാരുടെ ക്ഷണം നിരസിച്ച് കര്‍ഷകര്‍
ഡല്‍ഹി വിഗ്യാന്‍ ഭവനിലായിരുന്നു ചര്‍ച്ച

ന്യൂഡല്‍ഹി: ഒന്നിച്ചു ഭക്ഷണം കഴിക്കാനുള്ള മന്ത്രിമാരുടെ ക്ഷണം നിരസിച്ച് വീണ്ടും കര്‍ഷകര്‍. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് മന്ത്രിമാര്‍ കര്‍ഷക നേതാക്കളെ ഉച്ചയൂണിന് ക്ഷണിച്ചത്. മന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരുടേതായിരുന്നു ക്ഷണം.
ഡല്‍ഹി വിഗ്യാന്‍ ഭവനിലായിരുന്നു ചര്‍ച്ച. കര്‍ഷകര്‍ കസേരയിലും തറയിലുമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിനു മുമ്പും കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറിന്റെ സമാന ക്ഷണം നിരസിച്ചിരുന്നു.
അതിനിടെ, കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച സ്തംഭിച്ചത്. നാല്പത്തിയൊന്ന് കര്‍ഷക സംഘടനാ പ്രതിനിധികളാണ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
സമരത്തിനിടയില്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ചര്‍ച്ച തുടങ്ങിയത്. വെള്ളിയാഴ്ചയാണ് അടുത്ത ചര്‍ച്ച. അടുത്ത ചര്‍ച്ചയോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മന്ത്രി തോമര്‍ പറഞ്ഞു.