LiveTV

Live

National

ഔറംഗാബാദിന്‍റെ പേരുമാറ്റം; വീണ്ടും കൊമ്പുകോര്‍ത്ത് ശിവസേനയും കോണ്‍ഗ്രസും

നഗരത്തിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് ശക്തമായ ഭാഷയിലാണ് എതിര്‍ത്തത്

ഔറംഗാബാദിന്‍റെ പേരുമാറ്റം;  
വീണ്ടും കൊമ്പുകോര്‍ത്ത് ശിവസേനയും കോണ്‍ഗ്രസും

ഔറംഗാബാദിന്‍റെ പേരുമാറ്റത്തെച്ചൊല്ലി മഹാരാഷ്ട്രയില്‍ വീണ്ടും കൊമ്പുകോര്‍ത്ത് ശിവസേനയും കോണ്‍ഗ്രസും. നഗരത്തിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

സംഭാജി നഗര്‍ എന്ന പേര് ഔറംഗാബാദിന് നല്‍കണമെന്നത് മൂന്ന് പതിറ്റാണ്ടായുള്ള സേനയുടെ ആവശ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നഗരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യമാണ് ശിവസേന ഉന്നയിക്കുന്നത്.

ശിവസേന മേധാവിയായിരുന്ന ബാല്‍ താക്കറെ നഗരത്തിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റിയിരുന്നു. ഈ പേര് ഔദ്യോഗികമായി മാറ്റാനാണ് ശിവസേന തയ്യാറെടുക്കുന്നത്.

ശിവസേനയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായ ബാലാസാഹിബ് തൊറാട്ട് പരസ്യമായി രംഗത്തുവന്നതോടെയാണ് ഭിന്നത രൂക്ഷമാക്കിയത്. എന്നാല്‍ സഖ്യസര്‍ക്കാറില്‍ പ്രതിസന്ധിയില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ശിവസേന നേതാവ് സജ്ഞയ് റാവത്ത് പ്രതികരിച്ചു.