LiveTV

Live

National

പിതാവിന്റെ സ്വാധീനം കൊണ്ടെത്തിയ ഒരാള്‍ക്ക് കഠിനാധ്വാനത്തിന്റെ വില മനസിലാകില്ല; കാര്‍ത്തി ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ്

കഠിനാധ്വാനം വഴി സംസ്ഥാന നേതൃത്വത്തില്‍ എത്താമെന്ന കാര്യം, പിതാവിന്റെ സ്വാധീനത്താല്‍ നേതൃസ്ഥാനത്തെത്തിയ ഒരാള്‍ക്ക് മനസിലാകില്ലെന്നാണ് മഹേന്ദ്രന്റെ വിമര്‍ശനം

പിതാവിന്റെ സ്വാധീനം കൊണ്ടെത്തിയ ഒരാള്‍ക്ക് കഠിനാധ്വാനത്തിന്റെ വില മനസിലാകില്ല; കാര്‍ത്തി ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ്

കാര്‍ത്തി ചിദംബരത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ.മഹേന്ദ്രന്‍. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ജംബോ കമ്മിറ്റികളുണ്ടാക്കിയ നടപടിക്കെതിരെ കാര്‍ത്തി രംഗത്തെത്തിയിരുന്നു. സോണിയയേയും രാഹുലിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് കാര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.മഹേന്ദ്രന്റെ പ്രസ്താവന.

കഠിനാധ്വാനം വഴി സംസ്ഥാന നേതൃത്വത്തില്‍ എത്താമെന്ന കാര്യം, പിതാവിന്റെ സ്വാധീനത്താല്‍ നേതൃസ്ഥാനത്തെത്തിയ ഒരാള്‍ക്ക് മനസിലാകില്ലെന്നാണ് മഹേന്ദ്രന്റെ വിമര്‍ശനം. കഠിനാധ്വാനത്തിലൂടെ നിരവധി യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ, മഹിള കോണ്‍ഗ്രസ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയിലെത്തിയിട്ടുണ്ട്. അതൊന്നും അവരുടെ പിതാവ് കാരണമല്ലെന്നും മഹേന്ദ്രന്‍ പറഞ്ഞു.

ശനിയാഴ്ച കെ.മഹേന്ദ്രന്‍ ഉള്‍പ്പെടെ 57 പേരെയാണ് തമിഴ്നാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായി പ്രഖ്യാപിച്ചത്. 32 വൈസ് പ്രസിഡന്‍റുമാര്‍, 104 സെക്രട്ടറിമാര്‍, 56 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, 200 മറ്റ് അംഗങ്ങള്‍, ട്രഷറര്‍മാര്‍ എന്നിവരുള്‍പ്പെട്ടതാണ് കമ്മിറ്റി.