LiveTV

Live

National

പീഡന ശ്രമത്തിനിടെ 26 കാരനെ 19 കാരി കുത്തിക്കൊന്നു

തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം

പീഡന ശ്രമത്തിനിടെ 26 കാരനെ 
19 കാരി കുത്തിക്കൊന്നു

തമിഴ്‌നാട്ടില്‍ കത്തി കാണിച്ച് പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന അജിത്ത് എന്ന കില്ലി കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് അക്രമിക്കുകയായിരുന്നു. കഴുത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ അജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഷോളവാരം പോലീസ് അറിയിച്ചു.