LiveTV

Live

National

''ഹിന്ദുവാണെങ്കില്‍, അവന്‍ ദേശസ്‌നേഹി''; മോഹന്‍ ഭഗവത്

ദേശസ്‌നേഹമാണ് ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്

''ഹിന്ദുവാണെങ്കില്‍, അവന്‍ ദേശസ്‌നേഹി''; മോഹന്‍ ഭഗവത്

ഡല്‍ഹി: ഹിന്ദുവായി ജനിക്കുന്നവരുടെ അടിസ്ഥാന സ്വഭാവം ദേശസ്‌നേഹമായിരിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദുവിന് ദേശസ്‌നേഹി ആകാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാത്മാ ഗാന്ധി പോലും തന്റെ ദേശസ്‌നേഹം ധര്‍മത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന് പറഞ്ഞിട്ടുണ്ട്. ഗാന്ധിയെ സംഘം തട്ടിയെടുക്കുകയാണെന്ന് അഭ്യൂഹമുണ്ട്, ഇത് ശരിയല്ലെന്നും ഗാന്ധിയെ പോലുള്ള മഹാന്മാരെ ആര്‍ക്കും തട്ടിയെടുക്കാനാവില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ജെ.കെ. ബജാജ്, എം.ഡി ശ്രീനിവാസ് എന്നിവരെഴുതിയ മേക്കിംഗ് ഓഫ് എ ഹിന്ദു പാട്രിയോട്ട്: ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ് എന്ന പുസ്‌കതത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.