LiveTV

Live

National

മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിങ്ങ് അന്തരിച്ചു

രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്

മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിങ്ങ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാ സിങ്ങ് അന്തരിച്ചു. 86 വയസ്സായിരുന്നു.

രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം, എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചു.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്നു.

ദരിദ്രരുടെയും താഴേക്കിടയിലുള്ളവരുടെയും ക്ഷേമത്തിനായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു ബൂട്ടാ സിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു.

''ബൂട്ടാസിങ്ങ് ജിയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത് വിശ്വസ്തനായ നേതാവിനെയും പൊതുപ്രവര്‍ത്തകനെയുമാണ്. രാജ്യസേവനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ജീവിതം മാറ്റിവച്ച നേതാവായിരുന്നു അദ്ദേഹം'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ച്.