LiveTV

Live

National

കോവിഡ് വാക്‌സിൻ രാജ്യത്ത് സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ

വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.

കോവിഡ് വാക്‌സിൻ രാജ്യത്ത്  സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് എല്ലായിടത്തും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട കിംവദന്തികൾക്ക് ജനങ്ങൾ ചെവി കൊടുക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. വിതരണത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു.

വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് കൊവി ഷീൽഡിന് അനുമതി നൽകണമെന്ന് ഉന്നതധികാര സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ പരിഗണനയിലാണ്.

കോവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ് ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക് ഡ്രിലിൽ നടന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചത്.

പല സംസ്ഥാനങ്ങളിലും മന്ത്രിമാർ ഉൾപ്പടെയുള്ളവർ മോക്ക് ഡ്രില്ലിൽ ഭാഗവാക്കായി. വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ പറഞ്ഞു. മോക് ഡ്രിൽ പൂർത്തിയായതോടെ വാക്‌സിൻ വിതരണത്തിന് രാജ്യം സജ്ജമായി.

അതേസമയം കോവാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തിയേക്കും. ഓസ്‌ഫർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച കോവിഷീൽഡ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ഉത്പാദനം നടത്തുന്നത്.