LiveTV

Live

National

ബി.ജെ.പിയുടെ വാക്‌സിനെ വിശ്വാസമില്ല; സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചിരുന്നു

ബി.ജെ.പിയുടെ വാക്‌സിനെ വിശ്വാസമില്ല; സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്സിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും താൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

"ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക? ഞങ്ങളുടെ സർക്കാർ രൂപവത്‌കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല" അഖിലേഷ് പറഞ്ഞു.

വാക്സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റൺ നടക്കുകയാണ്.