വീണ്ടും കര്‍ഷക ആത്മഹത്യ; സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍
38 ദിവസമായി നടക്കുന്ന സമരത്തില്‍ 42 പേരാണ് മരിച്ചത്

ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു കര്ഷകന് കൂടി ഗാസിപൂരില്‍ ആത്മഹത്യ ചെയ്തു. കശ്മീര്‍ സിങ്ങാണ് ആത്മഹത്യ ചെയ്തത്. രാവിലെയോടെ ഇദ്ദേഹത്തെ താല്കാലിക ശുചിമുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
38 ദിവസമായി നടക്കുന്ന സമരത്തില്‍ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. ഇതുള്‍പെടെ 42 പേരാണ് സമരത്തിനിടെ ആകെ മരിച്ചത്.
അതേസമയം നാലാം തിയ്യതി നടക്കാനിരിക്കുന്ന ചര്‍ച്ച പരാജയപ്പെടുകയും അഞ്ചാം തിയ്യതി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ ആറാം തിയ്യതി മുതല്‍ സമരം കടുപ്പിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ അറിയിച്ചു.