ഒരു മിനിറ്റില്‍ 4100 ഓര്‍ഡറുകള്‍; അമ്പരന്ന് സൊമാറ്റോ
ന്യൂഇയര്‍ ആഘോഷത്തില്‍ ഗോളടിച്ചത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോക്ക്.

ന്യൂഇയര്‍ ആഘോഷത്തില്‍ ഗോളടിച്ചത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോക്ക്. കോവിഡ് പശ്ചാതലത്തില്‍ പല സംസ്ഥാനങ്ങളും പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും ചില സംസ്ഥാനങ്ങളില്‍ നൈറ്റ് കര്ഫൂ പ്രഖ്യാപിച്ചതും സൊമാറ്റോക്ക് നേട്ടമായി. വ്യാഴാഴ്ച ആറുമണിയോടെ ഒരു മിനുറ്റില്‍ 3,200 ഓര്‍ഡറുകളാണ് സൊമാറ്റോക്ക് ലഭിച്ചത്, തുടര്‍ന്ന് ഓര്‍ഡറുകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 4100ലേക്ക് എത്തുകയായിരുന്നു.
ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഓര്‍ഡറുകളാണ് ഇതുവരെ ലഭിച്ചതെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. അദ്ദേഹം തന്നെയാണ് കമ്പനിയുടെ ഓര്‍ഡറുകള്‍ പുറത്തുവിട്ടത്. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതായിരുന്നു സൊമാറ്റോക്ക് ലഭിച്ചതത്രയും. പിസയും ബിരിയാണിയുമാണ് ഏറ്റവും കൂടുതല്‍ പേരും ഓര്‍ഡര്‍ ചെയ്തത്. നേരത്തെ ബിരിയാണിയുടെ കണക്കുകളുമായി സൊമാറ്റോ രംഗത്ത് എത്തിയിരുന്നു. 2020ല്‍ ഓരോ മിനിറ്റിലും സൊമാറ്റോക്ക് ലഭിച്ചത് 22 ബിരിയാണി ഓര്‍ഡറുകളാണ്. വെജ് ബിരിയാണിക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. അങ്ങിനെ 1,988,044 ബിരിയാണി ഓര്‍ഡറുകള്‍ ഈ വര്‍ഷം സൊമാറ്റോക്ക് ലഭിച്ചു